സൗദിയില്‍ മാസങ്ങള്‍ക്ക് ശേഷം പുതിയ കൊവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ

Published : Sep 20, 2020, 08:17 PM IST
സൗദിയില്‍ മാസങ്ങള്‍ക്ക് ശേഷം പുതിയ കൊവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ

Synopsis

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14830 ആയി കുറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലായി. ഇന്ന് 483 പേര്‍ക്കാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. 1009 രോഗികള്‍ സുഖം പ്രാപിച്ചു. 27 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ് കേസുകള്‍  329754ഉം ആകെ രോഗമുക്തി 310439ഉം ആയി.

ആകെ മരണസംഖ്യ 4485 ആണ്. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14830 ആയി കുറഞ്ഞു. അതില്‍ 1138 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 3, ജിദ്ദ 5, മക്ക 2,  ദമ്മാം 1, ത്വാഇഫ് 3, ബുറൈദ 2, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ജീസാന്‍ 2, ബെയ്ഷ് 1, ബീഷ 1, അബ്‌ഖൈഖ് 1, അല്‍ബാഹ 1, അഹദ് മസറ 1  എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 64. മക്ക 42,  ഹുഫൂഫ് 41, റിയാദ് 30, മദീന 23, ദഹ്‌റാന്‍ 22, യാംബു 19, ദമ്മാം 17, ജുബൈല്‍ 12, മുബറസ് 11, ഹാഇല്‍ 10, ബല്‍ജുറഷി 9, മഹായില്‍ 9, ജീസാന്‍ 9 എന്നിങ്ങനെയാണ്  പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 40,033 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,049,949 ആയി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്തു
ചെറിയ പെരുന്നാൾ, പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്