സൗദിയില്‍ ഇന്ന് 1,047 പേര്‍ക്ക് കൊവിഡ് മുക്തി

Published : Apr 26, 2021, 08:47 PM IST
സൗദിയില്‍ ഇന്ന് 1,047 പേര്‍ക്ക് കൊവിഡ് മുക്തി

Synopsis

വിവിധ ആശുപത്രികളിലും മറ്റുമായി 9,657 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,290 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1047 പേര്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. പുതുതായി 958 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 13 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,13,174 ആയി. ഇതില്‍ 3,96,604 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 6,913 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 9,657 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,290 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിയാദ് മേഖലയിലാണ്. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 364, മക്ക 234, കിഴക്കന്‍ പ്രവിശ്യ 145, അസീര്‍ 47, മദീന 37, അല്‍ഖസീം 29, ജിസാന്‍ 28, തബൂക്ക് 20, ഹായില്‍ 19, വടക്കന്‍ അതിര്‍ത്തി മേഖല 10, നജ്‌റാന്‍ 10, അല്‍ജൗഫ് 8, അല്‍ബാഹ 7. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ