ചരിത്രം കുറിച്ച് സൗദി, കടൽ സുരക്ഷ ഇനി വനിതകളുടെ കൈകളിൽ ഭദ്രം; സമുദ്രാതിർത്തി കാക്കാൻ സ്ത്രീകളും

Published : Aug 05, 2025, 04:34 PM IST
female sea ranger corps

Synopsis

ഏഴ് വനിതകളാണ് മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിലുള്ളത്. റോയൽ റിസർവിൽ മൂന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് ഈ സംഘം.

റിയാദ്: സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണത്തിന് ഇനി സ്ത്രീകളും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാവും. നിലവിലെ സൗദി ബോർഡർ ഗാർഡ് യൂനിറ്റിന്‍റെ ഭാഗമായി ഫീമെയിൽ കോർപ്സും പെട്രോളിങ് നടത്തും. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സംഘത്തിെൻറ യൂനിറ്റുകളാണ് കടൽത്തീരത്ത് കൂടി കാവലൊരുക്കാൻ എത്തുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫീമെയിൽ സീ റേഞ്ചർ കോർപ്സായി പുതിയ ചരിത്രം രചിക്കുകയാണ്.

ഏഴ് വനിതകളാണ് മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിലുള്ളത്. റോയൽ റിസർവിൽ മൂന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് ഈ സംഘം. ആദ്യത്തെ ഫീമെയിൽ റേഞ്ചറാണ് റുഖയ. നീന്തലിലും ആയുധ ഉപയോഗത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിലും അതി കഠിനമായ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലുള്ളത്. പ്രഥമശുശ്രൂഷ, സ്വയം പ്രതിരോധം, സംരക്ഷണ സാങ്കേതിക വിദ്യകൾ, പട്രോളിങ്, പാരിസ്ഥിതിക നിരീക്ഷണം എന്നിവക്കും പരിശീലനം ലഭിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ മറൈൻ റേഞ്ചർമാരിൽ 11 ശതമാനം പേർ മാത്രമാണ് സ്ത്രീകളുള്ളത്. കൂടാതെ കടൽ സമ്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരിൽ വെറും ഒരു ശതമാനം മാത്രമാണ് സ്ത്രീകൾ. അത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ സ്ത്രീകൾക്ക് മാത്രമായി സൗദി പ്രത്യേക സംഘം തന്നെ രൂപവത്കരിച്ചത് ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പുതിയ വനിതാ റേഞ്ചർ സംഘത്തെ പ്രഖ്യാപിച്ചതോടെ കൂടുതൽ സ്ത്രീകൾ സാഹസികമായ ഈ പുതിയ ദൗത്യത്തിലേക്ക് എത്തിപ്പെടാൻ താൽപര്യം കാണിക്കുന്നതായും അധികൃതർ പറഞ്ഞു.

സൗദി അറേബ്യയുടെ 1.8 ശതമാനം പ്രദേശിക ജലാശയങ്ങൾ ഉൾക്കൊള്ളുന്ന റോയൽ റിസർവിന്‍റെ സമുദ്ര മേഖല, രാജ്യത്തിെൻറ 64 ശതമാനം പവിഴപ്പുറ്റ് ഇനങ്ങളുടെയും 22 ശതമാനം മത്സ്യയിനങ്ങളുടെയും ഹോക്സ്ബിൽ, പച്ച ആമകൾ, സ്പിന്നർ ഡോൾഫിനുകൾ, ഡുഗോങ്ങുകൾ, തിമിംഗല സ്രാവുകൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളുടെയും ആവാസ കേന്ദ്രമാണ്. രാജ്യത്തിന്‍റെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള സമുദ്ര മേഖലകളിലൊന്നിനെ സംരക്ഷിക്കാൻ സഹായിക്കുന്ന രണ്ട് പട്രോൾ ബോട്ടുകളാണ് റിസർവിലെ സീ റേഞ്ചർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ