
റിയാദ്: 24 മണിക്കൂർ കർഫ്യു ഇല്ലാത്ത നഗരങ്ങളിൽ ടാക്സികൾ ഓടുന്നതി അനുമതി നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. ഓൺലൈൻ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്സി സർവിസുകൾക്കായിരിക്കും അനുമതി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായി മാർച്ച് 19 മുതലാണ് രാജ്യത്ത്ടാക്സികൾ ഓടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത പട്ടണങ്ങളിൽ ടാകസി ഓടാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ
സൽമാനും, ഗതാഗത മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ നന്ദി രേഖപ്പെടുത്തി. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി പ്രത്യേക നിബന്ധനകൾ വിവിധ വകുപ്പുകളുൾപ്പെട്ട പ്രത്യേക സംഘം നിശ്ചയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അത് സംബന്ധിച്ച വിശദാംശങ്ങൾ പൊതുഗതാഗത അതോറിറ്റി ഉടനെ പ്രഖ്യാപിക്കും.
ഇതോടൊപ്പം കൊവിഡ് സമയത്ത് അടിയന്തര സാഹചര്യം പരിഗണിച്ച് ഓർഡറുകൾ എത്തിച്ചു കൊടുക്കുന്നതിന് ടാക്സി ഡ്രൈവർമാർക്ക് ഇളവ് നൽകുന്നതിനും സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്. ഇതും ഗൈഡൻസ് ആപ്പുകളുള്ള ടാക്സികൾക്ക് മാത്രമായിരിക്കും. അതുമായി ബന്ധപ്പെട്ട കൂടുതൽ നിബന്ധനകൾ ഉടനെ പ്രഖ്യാപിക്കും. കോവിഡ് വ്യാപനം തടയാൻ കൈകൊണ്ട മുൻകരുതൽ നടപടികളെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ടാക്സി മേഖല ഇതിലുൾപ്പെടുന്നതാണ്. ഓർഡർ എത്തിക്കാനുള്ള അനുവാദം നൽകുന്നതിലൂടെ ഈ പ്രതിസന്ധിഘട്ടത്തിൽ കൂറെപേർക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam