
റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ മൂന്ന് ഇന്ത്യാക്കാർ കൂടി മരിച്ചു. രണ്ട് ദിവസത്തിനിടെയാണ് മൂന്ന് പേർ മരിച്ചത്. ജിദ്ദയിലും മദീനയിലുമാണ് മരണം. മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്, ഉത്തർപ്രദേശ് സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഈ മാസം 17 വരെ സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരമാണ് അധികൃതർ പുറത്തുവിട്ടത്. നിലവിൽ സൗദിയിൽ കോവിഡ് ബാധിച്ചത് 184 ഇന്ത്യാക്കാർക്കാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam