
റിയാദ്: സൗദിയില്‍ കടകളില്‍ ക്യൂ.ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം എന്ന നിയമം നടപ്പായി. കടകള്‍ക്ക് മുന്നിലെ ഗ്ലാസുകളിലാണ് ക്യൂ.ആര്‍ കോഡ് പതിക്കേണ്ടത്. ഇതിനുള്ള സമയപരിധി നഗരഗ്രാമ മന്ത്രാലയം ദീര്‍ഘിപ്പിച്ചു.
ആഗസ്റ്റ് 31ന് മുമ്പ് എല്ലാ കടകളും അവയുടെ മുഴുവന്‍ വിവരങ്ങളടങ്ങിയ ക്യൂ.ആര്‍ കോഡ് മുന്‍ഭാഗത്തെ ഗ്ലാസുകളില്‍ പതിച്ചിരിക്കണമെന്നും അല്ലെങ്കില്‍ 500 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും നഗരസഭകള്‍ അതാതിടങ്ങളിലെ കടകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ക്യൂ.ആര്‍ കോഡ് സ്റ്റിക്കര്‍ സ്ഥാപനത്തിന്റെ അകത്തെയും പുറത്തെയും ചിത്രം, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam