
റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് സൗദിയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇന്റര്‍നെറ്റും ടെലിഫോണ്‍ വിളിയും സൗജന്യമാക്കി വിവിധ ടെലികോം കമ്പനികള്‍. ഏപ്രിലിലെ ടെലിഫോണ്‍ ബില്ലുകളാണ് സൗജന്യമാക്കിയത്. നിരവധിപേരാണ് വിവിധ ആശുപത്രികളിലും ഹോട്ടലുകളിലും വീടുകളിലുമായി ക്വാറന്റൈനില്‍ കഴിയുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സേനനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് സൗദി ടെലികോം കമ്പനി അറിയിച്ചു.
ഇതേ ആനുകൂല്യം സെയിന്റെയും മൊബൈലിയുടെയും ഉപഭോക്താക്കള്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും വിദേശത്തു നിന്നെത്തിയവരുമായ നിരവധിപേര്‍ വിവിധ ആശുപത്രികളിലും ഹോട്ടലുകളിലും വീടുകളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ചു ചെയ്യുന്നുണ്ട്.
ഇതുവരെ രാജ്യത്ത് 1885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധന കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 328 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam