കൊവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jul 18, 2020, 12:04 PM IST
Highlights

ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള പരീക്ഷണം ഓഗസ്റ്റില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ ആര്‍ഡിഐഎഫ് സിഇഒ പറഞ്ഞു. 

റിയാദ്: കൊവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിക്കുന്ന വാക്‌സിന്‍ സൗദി അറേബ്യയിലും പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് വേണ്ടിയുള്ള നടപടക്രമങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. പുതിയ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടിരുന്നു. 

കൊവിഡിനെതിരായ വാക്‌സിന്റെ ഒന്നാം ഘട്ടത്തിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായാണ് റഷ്യ അവകാശപ്പെട്ടത്. ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ സൗദിയും പങ്കാളികളാകുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്) സിഇഒയെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള പരീക്ഷണം ഓഗസ്റ്റില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ 38 പേരിലാണ് പരീക്ഷിച്ചത്. രണ്ടാം ഘട്ടത്തില്‍ 100 പേരില്‍ പരീക്ഷണം നടത്തി വരികയാണ്. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് സൗദി അറേബ്യയും പങ്കാളികളാകുന്നത്. റഷ്യന്‍ വാക്‌സിന്‍ സൗദിയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ആര്‍ഡിഐഎഫ് സിഇഒ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിന്‍റെ ഭാഗമാകാം; കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് യുഎഇ
 

click me!