
റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം എടുത്തുകളയുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
നിരക്ക് നിയന്ത്രണം എടുത്തുകളയുന്നതോടെ ടിക്കറ്റ് നിരക്ക് ഭീമമായി ഉയര്‍ത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഒപ്പം ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്തുന്നതില്‍ നിന്ന് ആഭ്യന്തര വ്യോമ ഗതാഗത വിപണിക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ തയ്യാറാക്കുമെന്നും ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയുമ്പോള്‍ നിരക്കുകള്‍ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രൂപം നല്‍കും. എന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ സ്വതന്ത്രമാക്കുന്ന കൃത്യമായ തീയതി അതോരിറ്റി വെളിപ്പെടുത്തിയിട്ടില്ല. വ്യവസ്ഥകള്‍ തയ്യാറാക്കി അന്തിമമായി അംഗീകരിച്ച ശേഷം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ടിക്കറ്റ് നിരക്കുകള്‍ സ്വതന്ത്രമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam