സൗദിയിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് ജനുവരി മുതൽ എയർപോർട്ട് നികുതി ബാധകം

By Web TeamFirst Published Nov 3, 2019, 12:04 AM IST
Highlights

ആഭ്യന്തര യാത്രക്കാരിൽ നിന്നും നികുതി ഈടാക്കാൻ ഗതാഗത മന്ത്രിയാണ് അനുമതി നൽകിയത്. 

റിയാദ്: സൗദിയിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് ജനുവരി മുതൽ എയർപോർട്ട് നികുതി ബാധകമാക്കുന്നു. ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാർ പത്തു റിയാൽ വീതമാണ് എയർപോർട്ട് നികുതി നൽകേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ആഭ്യന്തര യാത്രക്കാരിൽ നിന്നും നികുതി ഈടാക്കുന്നത്. എന്നാൽ ട്രാൻസിറ്റ് യാത്രക്കാർക്കും വിമാന ജീവനക്കാർക്കും നികുതി ബാധകമല്ല.

ആഭ്യന്തര യാത്രക്കാരിൽ നിന്നും നികുതി ഈടാക്കാൻ ഗതാഗത മന്ത്രിയാണ് അനുമതി നൽകിയത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് നികുതിക്ക് മൂല്യ വർധിത നികുതിയും ബാധകമാണ്. ആഭ്യന്തര ടിക്കറ്റ് നിരക്കിനും ഇത് ബാധകമാണ്. എന്നാൽ അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് മൂല്യ വർധിത നികുതി ബാധകമല്ല.
 

click me!