സൗദിയില്‍ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ പദ്ധതി

By Web TeamFirst Published Jul 29, 2019, 3:49 PM IST
Highlights

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലായി ഇപ്പോള്‍ ഏഴ് സിനിമാ തീയറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഏഴ് നഗരങ്ങളില്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. 

റിയാദ്: സൗദി അറേബ്യയിലെ ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കൂടുതല്‍ സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ പദ്ധതി. സിനിമാ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതനുസരിച്ച് രാജ്യത്ത് വിവിധയിടങ്ങളില്‍ സിനിമാ രംഗത്ത് നിക്ഷേപം നടത്താനും ലൈസന്‍സ് നേടുന്നതിനും സൗദി ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലായി ഇപ്പോള്‍ ഏഴ് സിനിമാ തീയറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഏഴ് നഗരങ്ങളില്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. ആകെ 27 തീയറ്ററുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. ഇതിന് പുറമെയാണ് വിവിധ ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തീയറ്ററുകള്‍ തുറക്കാനുള്ള പദ്ധതി. വിവിധ ഷോപ്പിങ് മാളുകളിലും തീയറ്ററുകള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുയാണ്.

click me!