സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 40 മരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ, മരിച്ചത് ഹൈദരാബാദ് സ്വദേശികൾ

Published : Nov 17, 2025, 10:45 AM ISTUpdated : Nov 17, 2025, 01:08 PM IST
Saudi Accident

Synopsis

സൗദി അറേബ്യയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 40 പേർ മരിച്ചു. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളുടെ ബസ് പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 

റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതിൽ 40 പേരും മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ആണ്.

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കും സഹായത്തിനുമായി ബാധിക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് തെലങ്കാന സെക്രട്ടേറിയറ്റ് കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം.

നമ്പറുകൾ: 79979 59754, 99129 19545

ദില്ലിയിലെ തെലങ്കാന ഭവനിലും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിപ്പറയുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം:

വന്ദന (റെസിഡന്റ് കമ്മീഷണറുടെ പി.എസ്): ഫോൺ നമ്പർ: നമ്പർ 98719 99044

സി.എച്ച്. ചക്രവർത്തി (പബ്ലിക് റിലേഷൻസ് ഓഫീസർ): ഫോൺ നമ്പർ: 99583 22143

രക്ഷിത നെയിൽ (ലെയ്സൺ ഓഫീസർ): ഫോൺ നമ്പർ: 96437 23157

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്
ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു