അനധികൃത താമസക്കാര്‍ക്ക് അഭയമോ ജോലിയോ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

By Web TeamFirst Published Feb 6, 2019, 7:59 PM IST
Highlights

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയാല്‍ ആറ് മാസം തടവ് ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും  ലഭിക്കും. കുറ്റം ചെയ്യുന്നത് വിദേശിയാണെങ്കില്‍ നാടുകടത്തും. 

റിയാദ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കും ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ശിക്ഷ ലഭിക്കുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇഖാമ നിയമ ലംഘനങ്ങള്ക്ക് പുറമെ തൊഴില്‍, അതിര്‍ത്തി നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയാല്‍ ആറ് മാസം തടവ് ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും  ലഭിക്കും. കുറ്റം ചെയ്യുന്നത് വിദേശിയാണെങ്കില്‍ നാടുകടത്തും. നിയമം ലംഘിച്ച് തുടരുന്നവര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപന ഉടമയ്ക്ക് ഓരോ തൊഴിലാളിക്കും ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്തും. ഇതിന് പുറമെ അഞ്ച് വര്‍ഷത്തേക്ക് സ്ഥാപനത്തിന് മറ്റൊരു റിക്രൂട്ട്മെന്റും നടത്താനുമാവില്ല. കമ്പനി ഉടമ വിദേശിയാണെങ്കില്‍ നാടുകടത്തുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

click me!