സൗദിയിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റായി യാസ്മീന്‍

By Web TeamFirst Published Jun 15, 2019, 9:20 PM IST
Highlights

സൗദിയിലും ഈജിപ്തിലും സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സിലാണ് യാസ്മീന്‍ ഇപ്പോള്‍. ചരിത്രനേട്ടത്തിന്റെ സന്തോഷം അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 

റിയാദ്: സൗദിയില്‍ വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള ലൈസന്‍സ് ലഭിച്ച ആദ്യ പൈലറ്റായി യാസ്മീന്‍ അല്‍ മൈമാനി. ആറ് വര്‍ഷം മുന്‍പ് പൈലറ്റ് ലൈസന്‍സ് നേടിയ യാസ്മീന്‍ 300 മണിക്കൂര്‍ വിമാനം പറത്തി പരിശീലനം നേടിയാണ് കൊമേഴ്സ്യല്‍ വിമാനങ്ങള്‍ നിയന്ത്രിക്കാനുള്ള ലൈസന്‍സ് നേടിയത്.  

 

ജോര്‍ദാനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയ യാസ്മീന്‍ അമേരിക്കയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ ലൈസന്‍സ് 2013ല്‍ സൗദിയിലേക്ക് മാറ്റിയിരുന്നു. സൗദിയിലും ഈജിപ്തിലും സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സിലാണ് യാസ്മീന്‍ ഇപ്പോള്‍. ചരിത്രനേട്ടത്തിന്റെ സന്തോഷം അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുള്ള ഫോട്ടോ സഹിതമാണ് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശം. സൗദിയുടെ ആകാശത്തില്‍ വിമാനം പറത്തുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

#aviation #nesmaairlines #saudiarabia #saudiairlines #ladypilot

A post shared by Yasmeen Al Maimani (@captain0jazz) on Jun 12, 2019 at 5:27am PDT

click me!