കോൺട്രാക്ടിങ് തൊഴിലുകളിൽ സ്വദേശിവത്കരണം വർദ്ധിപ്പിച്ചു; നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും

By Web TeamFirst Published Mar 15, 2021, 5:29 PM IST
Highlights

സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോത് വർധിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലായത്. 

റിയാദ്: സൗദി അറേബ്യയിൽ മെയിന്റനൻസ്, ഓപ്പറേഷൻസ് ജോലികൾ കരാറെടുത്തു നടത്തുന്ന കോൺട്രാക്ടിങ് രംഗത്തെ കൂടുതൽ സ്വദേശിത്കരണം നടപ്പാക്കി. ഈ രംഗത്തെ തൊഴിലുകളിൽ കൂടുതൽ സൗദി പൗരന്മാരെ നിയമിക്കണം. ധാരാളം വിദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും. 

സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോത് വർധിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലായത്. മെയിന്റനൻസ്, ഓപറേഷൻ കോൺട്രാക്റ്റിങ് രംഗം വ്യവസ്ഥാപിതമാക്കുകയും ഈ രംഗത്ത് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശി യുവാക്കൾക്കും യുവതികൾക്കും ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കും. മെയിന്റനൻസ്, ഓപ്പറേഷൻ കോൺട്രാക്റ്റിങ് രംഗം രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയാണ്. 

click me!