പ്രവാസികള്‍ ആശങ്കയില്‍; സൗദി സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം

By Web TeamFirst Published Nov 21, 2019, 3:34 PM IST
Highlights
  • സ്വദേശിവല്‍ക്കരണം സൗദി സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. 
  • സൗദി വിഷന്‍ 2030 ന്‍റെ ഭാഗമായാണിത്.

റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ സ്വദേശിവല്‍ക്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സൗദി വിഷന്‍ 2030 ന്‍റെ ഭാഗമായാണ് സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നത്. 

ഭാവിയില്‍ ചെറുകിട സംരംഭ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. നേരത്തെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വാച്ച്, കണ്ണട, സ്പെയര്‍ പാര്‍ട്സ്, ഇല്കട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ചെറുകിട മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. 

click me!