സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ഉയർന്നു; കുറവ് ഫാര്‍മസി മേഖലയില്‍

By Web TeamFirst Published Jun 15, 2019, 12:40 AM IST
Highlights

പുതിയ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്. ഒരു വർഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വർദ്ധനവാണുണ്ടായത്.

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം അവസാനം ഉണ്ടായത് 11.9 ശതമാനം പേരുടെ വർദ്ധന. അതേ സമയം വിദേശ ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്തു. പുതിയ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്. ഒരു വർഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വർദ്ധനവാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 22,300 ഓളം പേരുടെ വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. എന്നാൽ വിദേശ ജീവനക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 3500 ഓളം പേരുടെ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം 47.2 ശതമാനമാണ്.

ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ്. എന്നാൽ സ്വകര്യ ആരോഗ്യ രംഗത്ത് സ്വദേശിവൽക്കരണ തോത് കുറവാണ് രേഖപ്പെടുത്തിയത്.
ഈ മേഖലയിൽ സ്വദേശിവൽക്കരണം 12 ശതമാനം മാത്രമാണ്. ആരോഗ്യരംഗത്ത് ഫാർമസി മേഖലയിലാണ് സ്വദേശിവൽക്കരണം ഏറ്റവും കുറവുള്ളത്. ഈ മേഖലയിൽ 24.3 ശതമാനമാണ് സ്വദേശിവൽക്കരണതോത്

click me!