പ്രവാസികള്‍ക്ക് തിരിച്ചടിയാവും; സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ട് തസ്തികകളിൽ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നു

By Web TeamFirst Published Jan 7, 2020, 6:01 PM IST
Highlights

സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് ജോലികളിൽ വരുന്ന തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി നിധി (ഹദഫ്) തൊഴിൽ സ്ഥാപനങ്ങളോട് നിർദേശിച്ചു. 

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ഓപറേഷൻ, മെയിന്റനൻസ് ജോലികളിൽ കൂടുതൽ സ്വദേശിവത്ക്കരണം നടത്താൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് ജോലികളിൽ വരുന്ന തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി നിധി (ഹദഫ്) തൊഴിൽ സ്ഥാപനങ്ങളോട് നിർദേശിച്ചു. 

സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്വദേശി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക, പുതിയ തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൽകുക, ഓപറേഷൻ, മെയിന്റനൻസ് ജോലികളിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുക, ഭാവിയിൽ ഈ ജോലികളിൽ പൂർണമായ സ്വദേശിവത്ക്കരണം നടപ്പാക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നതെന്ന് ഹദഫ് വ്യക്തമാക്കി. 

click me!