സ്കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു

Published : Jan 14, 2019, 10:35 PM IST
സ്കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു

Synopsis

വാഹനത്തില്‍ വെച്ച് ഡ്രൈവര്‍ കുട്ടിയെ ആലിംഗനം കവിളിലും തലയിലും ചുംബിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

ദുബായ്: സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ബസില്‍ വെച്ച് ഡ്രൈവര്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു. 33 കാരനായ പാകിസ്ഥാന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

വാഹനത്തില്‍ വെച്ച് ഡ്രൈവര്‍ കുട്ടിയെ ആലിംഗനം കവിളിലും തലയിലും ചുംബിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പീഡനവിവരം കുട്ടി വീട്ടില്‍ അമ്മയോട് പറയുകയായിരുന്നു. ഇതനുസരിച്ച് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുട്ടിയെ കടന്നുപിടിക്കുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബസില്‍വെച്ച് കുട്ടി ഒറ്റയ്ക്കുള്ള സമയങ്ങളില്‍ അടുത്തേക്ക് വിളിച്ചുവരുത്തുന്നതും അടുത്ത് ഇരിക്കാന്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി,  ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്. കുട്ടിയുടെ മാനസികനില തന്നെ മാറിപ്പോയെന്നും അച്ഛന്‍ പരാതിയില്‍ പറഞ്ഞു. ബസിലേക്ക് കുട്ടികള്‍ കയറുന്നതിന് മുന്‍പ് അല്‍പസമയം ഇയാള്‍ സിസിടിവി ക്യാമറ കൈകൊണ്ട് മറച്ചുപിടിക്കുന്നതും കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ