
റിയാദ്: തെക്കൻ പ്രവിശ്യയായ അസീറിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾക്കൊപ്പം ഈ കുടുംബം സഞ്ചരിച്ച വാഹനവും ഒലിച്ചുപോകുകയായിരുന്നു. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറ്കടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ വെള്ളമൊഴുക്കിൽ പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു.
ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനെത്തി. ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. ഈ ഗവർണറേറ്റ് പരിധിയിലെ അംക്, അൽ ഖൗസ്, അൽ ബിർക് എന്നീ ഡിസ്ട്രിക്റ്റുകളിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ