
റിയാദ്: പുതിയ അധ്യയന വര്‍ഷത്തേക്ക് സൗദിയില്‍ ഇന്ന് സ്‌കൂളും കോളേജും തുറന്നപ്പോള്‍ ഒന്നര വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളില്‍ നേരിട്ടെത്തി. കൊവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിദ്യാലയങ്ങള്‍ അടച്ചിട്ടത്. പിന്നീട് ഓണ്‌ലൈനിലാണ് ക്ലാസ് നടന്നത്. രാജ്യത്ത് കൊവിഡിന് ശമനം വന്നതോടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍വകലാശാല, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇന്ന് തുറന്നത്.
12 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് നേരിട്ട് ക്ലാസ് ആരംഭിച്ചത്. അതില്‍ താഴെ പ്രായമുള്ളവര്‍ക്കുള്ള പ്രാഥമിക വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 30 ന് ശേഷമേ തുറക്കൂ. അതുവരെ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികളും അധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം. 3,31000 അധ്യാപകരും 12 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam