തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; പ്രതിക്ക് വേണ്ടി തെരച്ചില്‍

Published : May 13, 2021, 10:35 PM IST
തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; പ്രതിക്ക് വേണ്ടി തെരച്ചില്‍

Synopsis

നാലുതവണ ഇയാള്‍ ബന്ധുവിനെ കത്തി കൊണ്ട് കുത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേന കുത്തേറ്റയാളെ  അടിയന്തര ചികിത്സയ്ക്കായി അദാന്‍ ആശുപത്രിയിലെത്തിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി തെരച്ചില്‍. അഹ്മദിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. 

സബാഹിയയിലെ ദീവാനിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വദേശിയായ പ്രതി ബന്ധുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാലുതവണ ഇയാള്‍ ബന്ധുവിനെ കത്തി കൊണ്ട് കുത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേന കുത്തേറ്റയാളെ  അടിയന്തര ചികിത്സയ്ക്കായി അദാന്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്, കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടായി
യുഎഇയിൽ പ്രത്യേക അറിയിപ്പ്, അതീവ ജാഗ്രത; സംശയാസ്പദമായ വസ്തുക്കളുടെയോ മിസൈൽ അവശിഷ്ടങ്ങളുടെയോ അടുത്തേക്ക് പോകരുത്