
റിയാദ്: റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ പുതിയ ടിക്കറ്റിങ് സൗകര്യം ആരംഭിക്കുന്നതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. വിദ്യാർഥികൾക്ക് സെമസ്റ്റർ ടിക്കറ്റും മുഴുവൻ യാത്രക്കാർക്കും വാർഷിക ടിക്കറ്റും നൽകുന്നതാണ് പുതിയ ടിക്കറ്റിങ് സംവിധാനമെന്ന് അതോറിറ്റി വിശദീകരിച്ചു. നിശ്ചിത നിരക്കിൽ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്നതാണ് ഈ ടിക്കറ്റുകൾ.
യാത്രക്കാർക്ക് സമയവും പണവും ലാഭിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണെന്നും അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായി തലസ്ഥാന നഗരത്തിനുള്ളിൽ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും യാത്രയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി. സെമസ്റ്റർ കാലയളവിൽ ഉടനീളം നിരക്കിളവോടെ മെട്രോയിൽ എല്ലായിപ്പോഴും സഞ്ചരിക്കാൻ അനുവദിക്കുന്നതാണ് വിദ്യാർഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റ്. വർഷം മുഴുവൻ നിരക്കിളവിൽ ഇഷ്ടമുള്ള സമയങ്ങളിലെല്ലാം യാത്ര നടത്താൻ അനുവദിക്കുന്നതാണ് ആന്വൽ ടിക്കറ്റ്. ഇത് എല്ലാ വിഭാഗം ആളുകൾക്കും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam