സൗദിയിൽ കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പ് ആരംഭിച്ചു

By Web TeamFirst Published Feb 19, 2021, 5:02 PM IST
Highlights

കുത്തിവെപ്പെടുക്കാൻ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടങ്ങളിൽ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തു. 

കുത്തിവെപ്പെടുക്കാൻ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. രണ്ടാംഘട്ടത്തിൽ നിശ്ചിത വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. ഡിസംബർ 17 നാണ് സൗദിയിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. 

click me!