കൊവിഡ് വാക്‌സിന്‍: സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഇന്നുമുതല്‍

Published : Jun 24, 2021, 10:41 AM IST
കൊവിഡ് വാക്‌സിന്‍: സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഇന്നുമുതല്‍

Synopsis

രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ 50 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നുമുതല്‍. ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ഇവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ തുടരും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ  16.8 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഒട്ടക ഫാമിൽ മോഷണശ്രമം; സ്വദേശി യുവാവിന്‍റെ ഇടപെടലിൽ പ്രതികൾ പിടിയിൽ
കുവൈത്ത് അമീറിന് ഇന്ത്യയുടെ പുതിയ അംബാസഡർ ക്രെഡൻഷ്യൽസ് സമർപ്പിച്ചു