യു.എ.ഇയിലേക്ക് സെക്യൂരിറ്റി ​ഗാർഡ്; ഒഡെപെക്ക് പ്രീ സെലക്ഷൻ അഭിമുഖം

Published : Jul 01, 2023, 04:09 PM ISTUpdated : Jul 01, 2023, 05:25 PM IST
യു.എ.ഇയിലേക്ക് സെക്യൂരിറ്റി ​ഗാർഡ്; ഒഡെപെക്ക് പ്രീ സെലക്ഷൻ അഭിമുഖം

Synopsis

U.A.E.-ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക്ക് പ്രീ-സെലെക്ഷൻ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E.-ലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രീ-സെലക്ഷനു വേണ്ടി ജൂലൈ ഒൻപത് ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു.

U.A.E.-ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക്ക് പ്രീ-സെലെക്ഷൻ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'5".

സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും.  ആകർഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താല്പര്യമുള്ളവർ  ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ  9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും  ഇടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ - 0471-2329440/41/42/43/45; Mob: 77364 96574.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് യു.എ.ഇ.യിലെ പ്രശസ്തമായ ഒരു സ്കൂളിലേക്ക് ഇനിപ്പറയുന്ന പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

1. ഹെഡ് ഓഫ് സെക്ഷൻ:  ബിരുദാനന്തര ബിരുദം + B.Ed/M.Ed + ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയം (ഇതിൽ 5 വർഷമെങ്കിലും ഏതെങ്കിലും വിഭാഗത്തിൽ മേധാവിയായി പ്രവർത്തിച്ചിരിക്കണം); പ്രതിമാസ ശമ്പളം: 6000 ദിർഹം
2. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (സ്ത്രീ മാത്രം) - ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം + ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 3250-3750 ദിർഹം
3. TGT ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ് - അതാതു വിഷയങ്ങളിലുള്ള ബിരുദം + ബി.എഡ് + ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 3250-3750 ദിർഹം
4. സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ: സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബിരുദവും ബി.എഡും  + ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 3250-3500 ദിർഹം

എല്ലാ തൊഴിൽ പരിചയവും സി.ബി.എസ്.ഇ/ഐസിഎസ്ഇ സ്കൂളുകളിൽ നിന്നായിരിക്കണം. ഉയർന്ന പ്രായ പരിധി 45 വയസ്സ് ആകർഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, എന്നിവ സൗജന്യമായിരിക്കും.

ഇന്റർവ്യൂ നടക്കുന്നത് താഴെപറയുന്ന പ്രകാരം ആയിരിക്കും

KOZHIKODE

Date of Interview: 05/07/2023 (Wednesday)
Reporting time:  9 am to 12 pm
Venue: Oxford School, Opp. Indian Oil Petrol Pump, Oxford School Road,
Pantheeramkavu, Kozhikode – 673019

TRIVANDRUM

Date of Interview: 08/07/2023 (Saturday)
Reporting time:  9 am to 12 pm
Venue:  ODEPC Office, Floor 5, Carmel Tower, Cotton Hill, Vazhuthacaud,
Trivandrum – 695014

വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം