
മോസ്‍കോ: പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടര്‍ന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍ വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുകയായിരുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി. തുടര്‍ന്ന് റഷ്യന്‍ ഏവിയേഷന്‍ അധികൃതരും വിമാനത്താവളത്തിലെ ഫയര്‍ സേഫ്റ്റി വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. അന്വേഷണം പൂര്‍ത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്സ് അറിയിച്ചു. 'പരിശോധനകളെല്ലാം പൂര്‍ത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റുകയും കുറച്ച് സമയം വൈകി സര്‍വീസ് നടത്തുകയും ചെയ്തു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്നത്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല' - എമിറേറ്റ്സ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
Read also: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പ്രവാസികള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam