
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ (അൽ-ഖൈറാൻ) വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെയും ഗതാഗത നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെയും ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വെള്ളിയാഴ്ചയാണ് സുരക്ഷാ-ട്രാഫിക് ക്യാമ്പയിന്‍ നടത്തിയത്. എമർജൻസി പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹെംലാൻ ഹാദിരി അൽ-ഹെംലാന്‍റെ നേതൃത്വത്തിൽ എല്ലാ ഫീൽഡ് ഡിപ്പാർട്ട്‌മെന്‍റുകളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ പരിശോധന.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, നിയമലംഘകരെ പിടികൂടുക, പ്രശസ്തമായ ഈ തീരദേശ മേഖലയിൽ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഈ പരിശോധയുടെ ലക്ഷ്യം. മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് തിരയുന്ന 12 വാഹനങ്ങൾ കണ്ടെത്തി. മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ കണ്ടെടുത്തു.
പരിശോധനയിൽ റെസിഡൻസി കാലാവധി കഴിഞ്ഞ ആറ് നിയമലംഘകരെ അറസ്റ്റ് ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾക്ക് 5 കേസുകളിലെ പ്രതികളെയും പിടികൂടി. തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയ 9 വ്യക്തികളെ റിപ്പോർട്ട് ചെയ്തു. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഏഴ് വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. 349 വിവിധതരം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam