സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം

By Web TeamFirst Published Sep 22, 2021, 8:02 PM IST
Highlights

രാജ്യത്ത് ഇന്ന് 55,051 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,735 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,711 പേർ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് മൂലമുള്ള മരണസംഖ്യയിൽ നേരിയ വർധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേരാണ് കോവിഡ് മൂലം മരിച്ചതെന്ന് (Covid death) സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയതായി 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 61 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇന്ന് 55,051 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,735 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,711 പേർ രോഗമുക്തരായി. 8,679 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,345 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 303 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. 

രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 13, മക്ക 11, കിഴക്കൻ പ്രവിശ്യ 7, മദീന 4, അൽഖസീം 4, ജീസാൻ 3, അസീർ 3, നജ്റാൻ 2, ഹാഇൽ 2, അൽജൗഫ് 2, തബൂക്ക് 1, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,174,227 ഡോസ് കവിഞ്ഞു. 

click me!