സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഏഴു പേര്‍ കൂടി മരിച്ചു

By Web TeamFirst Published Mar 13, 2021, 10:27 PM IST
Highlights
  •  

റിയാദ്: സൗദി അറേബ്യയില്‍ 351 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 239 പേര്‍ പുതിയതായി രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഏഴുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,82,059 ആയി. ഇതില്‍ 3,72,456 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6,563 ആയി. 3,040 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 553 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ്മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 175, കിഴക്കന്‍ പ്രവിശ്യ 74, മക്ക 42, മദീന 13, അല്‍ഖസീം 12, വടക്കന്‍ അതിര്‍ത്തി മേഖല 3, ഹായില്‍ 7, അസീര്‍ 8, തബൂക് 4, ജിസാന്‍ 3, അല്‍ജൗഫ് 7, നജ്‌റാന്‍ 2, അല്‍ബാഹ 1.

click me!