കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഏഴു മരണം; 505 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Jun 21, 2020, 10:53 PM IST
Highlights

514 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ  31,240 പേര്‍ രോഗമുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 231 പേര്‍ സ്വദേശികളും 274 പേര്‍ വിദേശികളുമാണ്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. 505 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 39,650 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

326 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 514 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ  31,240 പേര്‍ രോഗമുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 231 പേര്‍ സ്വദേശികളും 274 പേര്‍ വിദേശികളുമാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

تعلن عن تأكيد إصابة 505 حالة جديدة، وتسجيل 514 حالة شفاء، و 7 حالات وفاة جديدة بـ COVID-19 ، ليصبح إجمالي عدد الحالات 39,650 حالة pic.twitter.com/oP22FFw3Ti

— وزارة الصحة - الكويت (@KUWAIT_MOH)

നേരിയ ആശ്വാസം; യുഎഇയില്‍ കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം ഉയരുന്നു, ഇന്ന് 661 പേര്‍ക്ക് രോഗം ഭേദമായി

സൗദി സാധാരണ നിലയിലേക്ക്; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

click me!