പതിനാറാമത് കുട്ടികളുടെ വായനാമേളക്ക് ഷാര്‍ജയില്‍ തുടക്കമായി

Published : Apr 28, 2025, 08:30 PM IST
പതിനാറാമത് കുട്ടികളുടെ വായനാമേളക്ക് ഷാര്‍ജയില്‍ തുടക്കമായി

Synopsis

വായനാമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വായനാമേള ഉദ്ഘാടനം ചെയ്തു. 

ഷാര്‍ജ: ഷാര്‍ജയില്‍ കുട്ടികളുടെ വായനാമേളയ്ക്ക് തുടക്കമായി. 'പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങുക' എന്ന പ്രമേയത്തിലാണ് ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന വായനമേള പുരോഗമിക്കുന്നത്. ഷാര്‍ജ എക്സ്പോ സെന്‍ററില്‍ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മേള മെയ് നാല് വരെ നീളും. 

പതിനാറാമത് വായനാമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.  22 രാജ്യങ്ങളിൽ നിന്നുള്ള 122 അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ 1,024ലധികം പരിപാടികളുടെ സാംസ്കാരിക അജണ്ടയ്ക്ക് നേതൃത്വം നൽകും. ശില്പശാലകൾ, നാടക പ്രകടനങ്ങൾ, സംവേദനാത്മക സെഷനുകൾ, കലാ-സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗങ്ങളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

Read Also - വെന്തുരുകും, ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട