കൊവിഡ് ചികിത്സ: ഷാര്‍ജയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി തുറക്കുന്നു

By Web TeamFirst Published Mar 11, 2021, 4:41 PM IST
Highlights

അത്യാധുനിക സംവിധാനങ്ങളാണ് പുതിയ ഫീല്‍ഡ് ആശുപത്രിയിലുള്ളത്. വിദഗ്ധരായ മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാകും. പൊലീസിന്റെയും വളണ്ടിയര്‍മാരുടെയും സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

ഷാര്‍ജ: അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ പുതിയ കൊവിഡ് ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഷാര്‍ജ അധികൃതര്‍ അറിയിച്ചു. കൊവിഡ് സംബന്ധമായി അടിയന്തര ചികിത്സ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ അമീര്‍ പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളാണ് പുതിയ ഫീല്‍ഡ് ആശുപത്രിയിലുള്ളത്. വിദഗ്ധരായ മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാകും. പൊലീസിന്റെയും വളണ്ടിയര്‍മാരുടെയും സഹായവും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം കിടക്കകളുള്ള ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ രാജ്യത്ത് സജ്ജമാക്കുമെന്ന് നേരത്തെ യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതില്‍ 300 കിടക്കകള്‍ തീവ്രപരിചരണം ആവശ്യമായി വരുന്നവര്‍ക്ക് വേണ്ടി മാറ്റിവെയ്‍ക്കും.

click me!