വെളിച്ചത്തിന്റെ വിസ്മയമൊരുക്കി ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം

Published : Feb 06, 2025, 11:26 AM IST
വെളിച്ചത്തിന്റെ വിസ്മയമൊരുക്കി ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം

Synopsis

ഫെബ്രുവരി 5ന് തുടങ്ങിയ പരിപാടി 23 വരെ നീളും. ലൈറ്റ് ഫെസ്റ്റിവലിന്റെ പതിനാലാമത് എഡിഷനാണ് ഇത്തവണത്തേത്

ഷാർജ : ഷാർജയുടെ ആകാശത്ത് വെളിച്ചത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 5ന് തുടങ്ങിയ പരിപാടി 23 വരെ നീളും. ലൈറ്റ് ഫെസ്റ്റിവലിന്റെ പതിനാലാമത് എഡിഷനാണ് ഇത്തവണത്തേത്. എമിറേറ്റിലെ 12 ഇടങ്ങളിലായി സംഘടിപ്പിക്കുന്ന ലൈറ്റ് ഷോയുടെ പ്രമേയം `വെളിച്ചം നമ്മളെ ഒരുമിപ്പിക്കുന്നു' എന്നതാണ്.  

read more: സൗദിയിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭിക്കും

ലൈറ്റ് വില്ലേജാണ് ഇത്തവണത്തെ പരിപാടിയുടെ പ്രധാന ആകർഷണം. ചെറുതും വലുതുമായ എഴുപതോളം സ്ഥാപനങ്ങൾ ലൈറ്റ് വില്ലേജിൽ പ്രദർശനം നടത്തുണ്ട്. മികച്ചതും പുതുമയേറിയതുമായ ലൈറ്റ് പ്രദർശനങ്ങൾ ഈ സ്ഥാപനങ്ങൾ ഒരുക്കുന്നുണ്ട്. സന്ദർശകർക്ക് വ്യത്യസ്തത നിറഞ്ഞതും കൗതുകമുണർത്തുന്നതുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി പുത്തൻ ആശയങ്ങളും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. 12 ലൊക്കേഷനുകളിലും 12 തരത്തിലുള്ള ലൈറ്റ് അനുഭവങ്ങളാണ് സന്ദർശകർക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.     

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം