സ്പീഡ് റഡാറുകള്‍ വെടിയുതിര്‍ത്ത് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; വിശദീകരണവുമായി ഷാര്‍ജ പൊലീസ്

By Web TeamFirst Published Dec 25, 2018, 2:55 PM IST
Highlights

സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോയിലുള്ളത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും അതിന് ഉത്തരവാദികളായിരുന്നവര്‍ക്കെതിരെ നിയമനടപടികളെടുത്തിട്ടുണ്ടെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഷാര്‍ജ: റോഡിലെ സ്പീഡ് റഡാറുകള്‍ വെടിയുതിര്‍ത്ത് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഷാര്‍ജ പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോയിലുള്ളത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും അതിന് ഉത്തരവാദികളായിരുന്നവര്‍ക്കെതിരെ നിയമനടപടികളെടുത്തിട്ടുണ്ടെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇത്തരം ദൃശ്യങ്ങള്‍ പൊതുസുരക്ഷയെ സംബന്ധിച്ച് തെറ്റായ ധാരണയുണ്ടാക്കുമെന്നതിനാല്‍ അവ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 2012 നവംബറിലാണ് ഷാര്‍ജയിലെ മൂന്ന് റോഡുകളില്‍ സ്ഥാപിച്ചിരുന്ന 11 സ്‍പീഡ് റഡാറുകള്‍ സാമൂഹിക വിരുദ്ധര്‍ വെടിവെച്ച് തകര്‍ത്തത്.

click me!