
ഷാര്‍ജ: ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് തുടക്കം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടം ചെയ്തു. ട്രെയ്ൻ യുവർ ബ്രെയിൻ എന്നതാണ് ഇത്തവണത്തെ പ്രമേയം.
കുരുന്നു വായനയുടെയും അറിവിന്റെയും വലിയ ലോകമാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍. കുട്ടികളുടെ കഴിവുകൾ പ്രോല്‍സാഹിപ്പിക്കുകയും വായനാശീലം വളര്‍ത്തുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 141 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. 66 രാജ്യങ്ങളിൽ നിന്നായി 512 പേരാണ് അതിഥികളായി എത്തുന്നത്. 1,658 ആകർഷകമായ ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
ആനിമേഷൻ കോൺഫറൻസാണ് ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസത്തെ പരിപാടിയിലെ പ്രധാന ആകർഷണം. കുട്ടികൾക്കായി വിവിധ വിഷയങ്ങളെ അധീകരിച്ച് ശില്‍പശാലകളും ഒരുക്കിയിട്ടുണ്ട്. 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും വായനോത്സവത്തിൽ അരങ്ങേറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam