ദുബൈയിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ, സുപ്രധാന പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ

Published : May 13, 2025, 02:02 PM IST
ദുബൈയിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ, സുപ്രധാന പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ

Synopsis

മലയാളികളടക്കമുള്ള നഴ്സുമാര്‍ക്ക് ഏറെ ഗുണകരമായ പ്രഖ്യാപനമാണിത്. 

ദുബൈ: ദുബൈയില്‍ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ കൂടുതലായി സേവനം അനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അവസരം.

സമൂഹത്തിന്​ നൽകുന്ന സേവനത്തിന്‍റെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്​സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ്​ തീരുമാനം എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചാണ് ദുബൈ കിരീടാവകാശിയുടെ പ്രഖ്യാപനം. നഴ്സുമാര്‍ ആരോഗ്യ സംവിധാനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും ആരോഗ്യകരമായ ഒരു സമൂഹമെന്ന ലക്ഷ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും യാഥാര്‍ത്ഥ്യമാക്കുന്നതിലെ അവിഭാജ്യ പങ്കാളികളാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

നഴ്​സുമാർക്ക്​ ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക്​ ഉപകാരപ്രദമാണ്​. നേരത്തെ സംരംഭകർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി ശൈഖ്​ ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം