മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് യുഎഇ ഉപപ്രധാനമന്ത്രി; ക്യാബിനറ്റ് പുനഃസംഘടിപ്പിച്ചു

By Web TeamFirst Published Sep 25, 2021, 10:22 PM IST
Highlights

പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും ശൈഖ് മുഹമ്മദ് ശനിയാഴ്‍ച  പ്രഖ്യാപിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

ദുബൈ: ശൈഖ് മക്തൂം ബിന്‍ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും ശൈഖ് മുഹമ്മദ് ശനിയാഴ്‍ച  പ്രഖ്യാപിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയെ നിയമിച്ചു. നിലവില്‍ ഉബൈദ് അല്‍ തായറാണ് ഈ സ്ഥാനം വഹിക്കുന്നത്. പുതിയ നീതിന്യായ മന്ത്രിയായി അബ്‍ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയാണ് നിയമിച്ചിരിക്കുന്നത്. ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പുതിയ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രിയായി ചുമതലയേല്‍ക്കും.  

മറിയം അല്‍മഹീരിയെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി വകുപ്പ് മന്ത്രിയായും അബ്‍ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്‍ബിയെ ഫെഡറല്‍സുപ്രീം കൌണ്‍സില്‍കാര്യ മന്ത്രിയായും നിയമിച്ചു. ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് മക്തൂമിനെ സഹോദരന്‍ കൂടിയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 

click me!