
അബുദാബി: 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി ആഗോളജനതയെ ചേര്‍ത്തുപിടിച്ചതിനും അര്‍ഹരായവര്‍ക്കെല്ലാം സഹായമെത്തിക്കുന്നതിനും യുഎഇയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായാണ് ദുബൈ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ എയ്ഡ് ആന്‍ഡ് ഡെവലപ്‌മെന്റ്(ദിഹാദ്) പുരസ്‌കാരം സമ്മാനിച്ചത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ദുബൈയില്‍ നടക്കുന്ന ദിഹാദ് പ്രദര്‍ശന നഗരിയില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ദിഹാദ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam