
ദുബായ്: യുഎഇയിലെ ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പം നടക്കുന്നതും സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ സ്വയം കാറോടിച്ച് പോകുന്നതുമൊന്നും അത്ര അപൂര്‍വമല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയവര്‍ കണ്ടത് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെയായിരുന്നു.
ദുബായ് മാളിലെ സന്ദര്‍ശകര്‍ക്കും അവിടെയുള്ള സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ശൈഖ് മുഹമ്മദിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. മാളിലെ ഫാഷന്‍ അവന്യൂവിന് സമീപത്തുകൂടി അബുദാബി കിരീടാവകാശി നടക്കുന്ന ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബാര്‍ പിന്നീട് ശൈഖ് മുഹമ്മദിനൊപ്പം ചേര്‍ന്നു. ഇരുവരും മാളിനുള്ളിലെ ഒരു കോഫി ഷോപ്പില്‍ ഇരുന്ന് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമുണ്ട്.
സാധാരണക്കാരെപ്പോലെ മാളില്‍ നടക്കുന്ന ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചും അദ്ദേഹത്തിന് ദീര്‍ഘായുസ് നേര്‍ന്നുമാണ് നിരവധി യുഎഇ പൗരന്മാര്‍ സോഷ്യല്‍ മീഡിയില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഈ രാജ്യം സുരക്ഷിതവും സുന്ദരവുമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം ഭരണാധികാരികളാണ് ഈ രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിലെന്നാണ് അധികപേരുടെയും അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam