
അബുദാബി: വിദേശത്ത് പഠിക്കുന്ന യുഎഇ വിദ്യാര്‍ത്ഥിയുടെ പിതാവിന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അയച്ച വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യുഎഇ പൗരനായ വിദ്യാര്‍ത്ഥിക്കൊപ്പം വീഡിയോ ചിത്രീകരിച്ചത്.
ക്യാമറയിലേക്ക് നോക്കി അദ്ദേഹം വിദ്യാര്‍ത്ഥിയുടെ അച്ഛനോട് സംസാരിക്കുന്നു. "സലാം അബു മുഹമ്മദ്, യുഎഇയിക്ക് അഭിമാനമായ ഒരു മകനുണ്ടായതില്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു. അവന് എല്ലാ വിജയവും ഐശ്വര്യവും ഉണ്ടാകുന്നതിനൊപ്പം സ്വന്തം രാജ്യത്തിന് സന്തോഷവും പകരാന്‍ സാധിക്കട്ടെ..."
വീഡിയോ...
ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠനം നടത്തുന്ന യുഎഇ വിദ്യാര്‍ത്ഥികള ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഊര്‍ജസ്വലരായി മുന്നേറണമെന്നും വിദ്യാഭ്യാസമാണ് ഭാവിയിലേക്കുള്ള വഴിയെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam