യു ഫെസ്റ്റ്: സെന്‍ററല്‍ സോണ്‍ മത്സരങ്ങള്‍ ദുബായില്‍

By Web TeamFirst Published Nov 22, 2018, 12:50 AM IST
Highlights

സെന്‍ററല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ദുബായ് വേദിയാകും. ഇന്ത്യന്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ ദുബായ്- ഷാര്‍ജ എമിറേറ്റുകളിലെ 17 വിദ്യാലയങ്ങളില്‍ നിന്നായി 1420 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും.

ദുബായ്: യു ഫെസ്റ്റ് സെന്‍ററല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ദുബായ് വേദിയാകും. ഇന്ത്യന്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ ദുബായ്- ഷാര്‍ജ എമിറേറ്റുകളിലെ 17 വിദ്യാലയങ്ങളില്‍ നിന്നായി 1420 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും.

രണ്ട് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, തലങ്ങളിലായാണ് സ്റ്റേജ്- സ്റ്റേജിതര മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ എമിറേറ്റ് ജേതാക്കളായ ഗള്‍ഫ് മോഡല്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകള്‍ രണ്ടാം തവണയും കിരീടം ലക്ഷ്യമിട്ടെത്തുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരിക്കും മറ്റ് സ്‌കൂളുകള്‍ കാഴ്ചവെയ്ക്കുക. 

ഒമ്പത് വ്യക്തിഗതയിനങ്ങളും 12 ഗ്രൂപ്പുതല മത്സരങ്ങളുമടക്കം 21 ഇനങ്ങളിലാണ് പോരാട്ടം. സംസ്ഥാന സ്കൂള്‍ കലോത്സവം നിയന്ത്രിച്ച പ്രമുഖരടങ്ങുന്ന പന്ത്രണ്ട് പേരാണ് വിധികര്‍ത്താക്കള്‍. ഡിസംബര്‍ രണ്ടിന് ദുബായില്‍ നടക്കുന്ന ഗ്രാന്‍റ് ഫിനാലയിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തും. നാല് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

click me!