ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ശൈഖ് മുഹമ്മദ്

Published : Aug 28, 2022, 12:51 PM ISTUpdated : Aug 28, 2022, 12:58 PM IST
ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ശൈഖ് മുഹമ്മദ്

Synopsis

6,802 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. 

ദുബൈ: ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവര്‍ക്കും ഉയര്‍ന്ന തലത്തില്‍ സേവനങ്ങള്‍ നല്‍കിയതിനുള്ള പരിശ്രമങ്ങള്‍ക്ക് അംഗീകാരമായാണിത്.

6,802 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിലെ  4,141 പേര്‍ക്കും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ 323 പേര്‍ക്കും ദുബൈ ജിഡിആര്‍എഫ്എയിലെ  1,458  പേര്‍ക്കും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഈ അംഗീകാരത്തിന് ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖാല്‍ഫാന്‍ തമീം പറഞ്ഞു. 

ലണ്ടനില്‍ പേരക്കുട്ടികള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് ദുബൈ ഭരണാധികാരി; ചിത്രങ്ങള്‍ വൈറല്‍

അതേസമയം എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചിരുന്നു. ഇന്നാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സ്ത്രീകള്‍ രാജ്യത്തിന്റെ ആത്മാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്ത്രീകളില്‍ പ്രതീക്ഷയാണുള്ളതെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അര്‍പ്പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

വെടിയേറ്റ നിലയില്‍ കണ്ടെത്തിയ നായയ്ക്ക് രക്തം നല്‍കാന്‍ അഞ്ച് നായ്ക്കളെ ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിച്ചു

എമിറാത്തി വനിതാ ദിനത്തില്‍ യുഎഇയിലെ എല്ലാ സ്ത്രീകളെയും അഭിവാദ്യം ചെയ്യുകയും സമൂഹത്തിനും രാജ്യത്തിനും അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 2015 മുതലാണ് ഓഗസ്റ്റ് 28 എമിറാത്തി വനിതാ ദിനമായി ആചരിച്ചു തുടങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം