സര്‍ക്കാര്‍ ഓഫീസില്‍ മോശം അനുഭവം; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഭരണാധികാരി

By Web TeamFirst Published Apr 22, 2019, 3:10 PM IST
Highlights

എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ നിരവധിപ്പേര്‍ സേവനങ്ങള്‍ക്കായി കാത്തിരിക്കുന്ന ചിത്രം സഹിതമാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. എമിറേറ്റ്സ് പോസ്റ്റ് സെന്ററിലെ സേവനത്തിന്റെ നിലവാരം വ്യക്തമാക്കാനായി ഒരാള്‍ തനിക്ക് അയച്ചുതന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദുബായ്: എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ മോശം സേവനമാണ് ലഭിക്കുന്നതെന്നതെന്ന പരാതിയെ തുടര്‍ന്ന് രോഷാകുലനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ്. ദുബായില്‍  ലഭിക്കേണ്ടത് ഈ നിലവാരത്തിലുള്ള സേവനമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ നിരവധിപ്പേര്‍ സേവനങ്ങള്‍ക്കായി കാത്തിരിക്കുന്ന ചിത്രം സഹിതമാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. എമിറേറ്റ്സ് പോസ്റ്റ് സെന്ററിലെ സേവനത്തിന്റെ നിലവാരം വ്യക്തമാക്കാനായി ഒരാള്‍ തനിക്ക് അയച്ചുതന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.. ഇതല്ല നമ്മുടെ നിലവാരം. നമ്മുടെ സേവനങ്ങളും ഇങ്ങനെയല്ല. ഈ നിലവാരത്തിലുള്ള സേവനം നല്‍കുന്നവര്‍ ആരായാലും അവര്‍ തന്റെ സംഘത്തിലുണ്ടാവില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
 

صورة وصلتني عبر متسوق سري لمستوى الخدمات في بريد الإمارات ...
ليس هذا مستوانا .. ولا خدماتنا .. ولن يكون ضمن فريقي من يستمر في تقديم هذا المستوى .. pic.twitter.com/pVXfZrHVCe

— HH Sheikh Mohammed (@HHShkMohd)

ഇത് ആദ്യമായല്ല ശൈഖ് മുഹമ്മദ് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. 2016ല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാന്റ്സ് ഡിപ്പാര്‍ട്ട്മെന്റ്, ഇക്കണോമിക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ഓഫീസുകളികളാണ് അദ്ദേഹം അപ്രതീക്ഷിതമായെത്തി പരിശോധന നടത്തിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും സമയത്ത് ഓഫീലെത്തുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

click me!