ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കം

Published : Oct 31, 2019, 12:16 AM IST
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കം

Synopsis

വിദേശ രാജ്യങ്ങളിൽ നിന്നു 173 എഴുത്തുകാർ അതിഥികളായെത്തും. സർഗാത്മക സാഹിത്യം, പാചകം, ചിത്രം വര തുടങ്ങിയ ഇനങ്ങളിൽ 987 പരിപാടികൾ 11 ദിവസം നീളുന്ന മേളയില്‍ അരങ്ങേറും. 

ഷാര്‍ജ: രാജ്യാന്തര പുസ്തക മേളക്ക് ഷാർജയില്‍ തുടക്കം. പതിനൊന്ന് ദിവസം നീളുന്ന മേളയില്‍  81 രാജ്യങ്ങളിൽ നിന്നു 2,000 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. അൽ താവൂൻ എക്‌സ്‌പോ സെന്‍ററില്‍ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുപ്പത്തിയെട്ടാമത് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. 81 രാജ്യങ്ങളിൽ നിന്നു 2,000 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. 

വിദേശ രാജ്യങ്ങളിൽ നിന്നു 173 എഴുത്തുകാർ അതിഥികളായെത്തും. സർഗാത്മക സാഹിത്യം, പാചകം, ചിത്രം വര തുടങ്ങിയ ഇനങ്ങളിൽ 987 പരിപാടികൾ 11 ദിവസം നീളുന്ന മേളയില്‍ അരങ്ങേറും. തുറന്ന പുസ്തകങ്ങൾ, തുറന്ന ചിന്തകൾ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ മേള. 

2,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഏഴാം നമ്പർ ഹാളിൽ കേരളത്തിൽ നിന്നുള്ള പ്രസാധകരാണ് മുഖ്യമായും സ്ഥാനം പിടിക്കുക.  നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങൾ  ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും.  മെക്സിക്കോ ആണ് ഇത്തവണത്തെ അതിഥിരാജ്യം. മലയാളത്തില്‍ നിന്ന് ടി പത്മനാഭന്‍, കെഎസ് ചിത്ര ടൊവീനോ തോമസ് തുടങ്ങി സാംസ്കാരിക പ്രമുഖരുടെ നിര ലോകത്തെ ഏറ്റവും വലിയ മുന്നാമത്തെ പുസ്തകമേളയുടെ ഭാഗമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് കോളടിച്ചു, ക്രിസ്മസ് ആഘോഷമാക്കാൻ യുഎഇ സ്വകാര്യ മേഖലയിൽ അവധി
നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ