
ദുബൈ: അറബ് വുമണ്‍ അതോറിറ്റി നല്‍കുന്ന ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അര്‍ഹയായി. ദുബൈയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ മേഖലകളില്‍ ശൈഖ ലത്തീഫയുടെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
അറബ് ലോകത്തിന്റെ സാംസ്‌കാരിക മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാനുഷികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്രിയേറ്റീവ് ആര്‍ട്ടുകളെ സമ്പന്നമാക്കിയ വനിതയാണ് ശൈഖ ലത്തീഫയെന്ന് അറബ് വുമണ്‍ അതോറിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ദുലൈമി പറഞ്ഞു. ദുബൈയെ ആഗോള സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനത്തിന് ശൈഖ ലത്തീഫയാണ് നേതൃത്വം നല്‍കുന്നത്. 2004ലെ അറബ് ലീഗ് മുതലാണ് ഫസ്റ്റ് അറബ് ലേഡി പുരസ്‌കാരം നല്‍കിവരുന്നത്. നാലുവര്‍ഷം കൂടുമ്പോഴാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. പുരസ്‌കാര ദാന തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam