ഉമ്മുല്‍ഖുവൈനില്‍ കപ്പലില്‍ വന്‍ തീപിടിത്തം

Published : Aug 24, 2021, 10:06 AM IST
ഉമ്മുല്‍ഖുവൈനില്‍ കപ്പലില്‍ വന്‍ തീപിടിത്തം

Synopsis

ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിനൊപ്പം അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സഹകരിച്ചാണ്  തീ നിയന്ത്രണവിധേയമാക്കിയത്.

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ കപ്പലിന് തീപിടിച്ചു. അല്‍റഫ പ്രദേശത്ത് നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. 

നല്ല കാറ്റുണ്ടായിരുന്നതിനാല്‍ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിനൊപ്പം അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സഹകരിച്ചാണ്  തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ്, ജീവൻ പണയം വെച്ചും രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു