ദുബായില്‍ നാളെ സൗജന്യ ഷോപ്പിങിന് അവസരം

Published : Jul 30, 2018, 07:23 PM IST
ദുബായില്‍ നാളെ സൗജന്യ ഷോപ്പിങിന് അവസരം

Synopsis

ജൂലൈ 31 ചൊവ്വാഴ്ചയാണ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായുള്ള ഒറ്റ ദിവസത്തെ ഓഫര്‍ ലഭിക്കുക. നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്.

ദുബായ്: ഷോപ്പിങിനായി ചിലവഴിക്കുന്ന മുഴുവന്‍ തുകയും തിരികെ നല്‍കുന്ന ഓഫറുമായി ദേറയിലെ സിറ്റി സെന്റര്‍. ജൂലൈ 31 ചൊവ്വാഴ്ചയാണ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായുള്ള ഒറ്റ ദിവസത്തെ ഓഫര്‍ ലഭിക്കുക. നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്.

ദേറയിലെ സിറ്റി സെന്ററില്‍ ചൊവ്വാഴ്ച ഷോപ്പിങിനെത്തുന്ന ആദ്യത്തെ 1000 സന്ദര്‍ശകര്‍ക്കായിരിക്കും ഓഫര്‍. എതെങ്കിലും രണ്ട് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവര്‍ വാങ്ങിയ സാധനങ്ങളുടെ അതേ തുക തിരികെ ലഭിക്കും. മാളില്‍ തന്നെ ചിലവഴിക്കാനാവുന്ന ഗിഫ്റ്റ് കാര്‍ഡായിട്ടായിരിക്കും ഓഫര്‍ തുക ലഭിക്കുക. ഒരാള്‍ക്ക് പരമാവധി 200 ദിര്‍ഹം വരെ ഇങ്ങനെ സ്വന്തമാക്കാം. 200 ദിര്‍ഹം വീതം ആയിരം പേര്‍ക്കായി ആകെ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് നല്‍കുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ