അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; 44 പേര്‍ക്ക് പരിക്ക്

Published : Jul 30, 2018, 05:48 PM IST
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; 44 പേര്‍ക്ക് പരിക്ക്

Synopsis

ഒരു ബസും മറ്റ് രണ്ട് വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്നതും അതിവേഗത്തില്‍ പോകുന്നതിനിടെ പെട്ടെന്ന് തിരിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. 

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ അല്‍ ഷവാമീഖ് പാലത്തില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഒരു ബസും മറ്റ് രണ്ട് വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്നതും അതിവേഗത്തില്‍ പോകുന്നതിനിടെ പെട്ടെന്ന് തിരിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. രാവിലെ 7.30നാണ് അപകടം സംബന്ധിച്ച ആദ്യവിവരം പൊലീസ് ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സലീം അബ്ദുല്ല അല്‍ ദഹ്‍രി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ അല്‍ റഹ്ബ, മഫ്റഖ് ആശുപത്രികളിലേക്ക് മാറ്റി.

അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് നിര്‍ത്തുന്നതും വശങ്ങളിലേക്ക് തിരിക്കുന്നതും വളരെയധികം ശ്രദ്ധിച്ച് വേണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ