കൊവിഡ് മുൻകരുതൽ; സൗദിയിൽ നമസ്‌കാര സമയങ്ങളിൽ കടകൾ തുറക്കാം

By Web TeamFirst Published Jul 16, 2021, 5:29 PM IST
Highlights

സാധാരണ ഗതിയിൽ നമസ്കാര സമയത്തു കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും.

റിയാദ്: സൗദി അറേബ്യയിൽ പ്രാർത്ഥനാ സമയങ്ങളിൽ സാധാരണ കടകളടക്കമുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാൻ ഈ നടപടി. 

സാധാരണ ഗതിയിൽ നമസ്കാര സമയത്തു കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് അനുമതി നൽകിയത്. മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നമസ്കാര സമയങ്ങളിൽ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോൾ ഇളവ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!